വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ ബെല്ല ബെല്ലയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി എർത്ത്‌ക്വേക്ക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഏജൻസി അറിയിച്ചു. വൻകൂവറിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെയാണ് ബെല്ല ബെല്ല സ്ഥിതി ചെയ്യുന്നത്. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.

പ്രവിശ്യയിലെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് എൻവയൺമെൻ്റ് ആൻഡ് റിസോഴ്സ് കാനഡ അറിയിച്ചു. 5.4 ൽ താഴെ തീവ്രതയുള്ള ഭൂചലനങ്ങൾ അപൂർവ്വമായി മാത്രമേ നാശനഷ്ടങ്ങൾ വരുത്തുന്നുള്ളൂവെന്ന് എർത്ത്‌ക്വേക്ക്സ് കാനഡ പറയുന്നു.