Monday, October 13, 2025

ഓഗസ്റ്റ് ഭവനവിൽപ്പന: ബ്രിട്ടിഷ് കൊളംബിയയിൽ 0.5% വർധന

വൻകൂവർ : ഓഗസ്റ്റിൽ പ്രവിശ്യയിലെ വീടുകളുടെ വിൽപ്പന പ്രതീക്ഷിച്ചതിലും കുറഞ്ഞതായി ബ്രിട്ടിഷ് കൊളംബിയ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വീടുകളുടെ വിൽപ്പനയിൽ നേരിയ വർധന ഉണ്ടായിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 0.5% വർധനയിൽ കഴിഞ്ഞ മാസം 5,900 വീടുകളാണ് വിറ്റത്. എന്നാൽ, വിൽപ്പന 10 വർഷത്തെ ശരാശരിയേക്കാൾ 24 ശതമാനത്തിലധികം കുറഞ്ഞതായി റിയൽ എസ്റ്റേറ്റ് അസോസിയേഷൻ പറയുന്നു. ബ്രിട്ടിഷ് കൊളംബിയയിലെ വീടുകളുടെ ശരാശരി വില 1.4% ഇടിഞ്ഞ് 926,000 ഡോളറിലെത്തി.

വീടുകളുടെ വിൽപ്പനയിൽ ലോവർ മെയിൻലാൻഡ് പ്രവിശ്യയുടെ മറ്റ് ഭാഗങ്ങളെക്കാൾ പിന്നിലാണെന്നും അസോസിയേഷൻ പറയുന്നു. കഴിഞ്ഞ മാസം ബ്രിട്ടിഷ് കൊളംബിയയിലെ മൊത്തം വീടുകളുടെ വിൽപ്പന മൂല്യം 550 കോടി ഡോളറിലെത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 0.9% കുറവ്. അതേസമയം 2025-ന്‍റെ രണ്ടാം പകുതിയിൽ വീടുകളുടെ വിൽപ്പനയിൽ പുരോഗതിയുടെ സൂചനകൾ കാണുന്നുണ്ടെന്ന് അസോസിയേഷൻ ചീഫ് ഇക്കണോമിസ്റ്റ് ബ്രെൻഡൻ ഒഗ്മണ്ട്സൺ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!