Tuesday, October 14, 2025

ഡീഫ്രോസ്റ്റർ തകരാർ: കാനഡയിൽ ടൊയോട്ട, ലെക്സസ്, സുബാരു എസ്‌യുവികൾ തിരിച്ചുവിളിച്ചു

ഓട്ടവ : വിൻഡ്‌ഷീൽഡ് ഡിഫ്രോസ്റ്റർ തകരാറിനെ തുടർന്ന് 20,000 ടൊയോട്ട, ലെക്‌സസ്, സുബാരു എസ്‌യുവികൾ തിരിച്ചുവിളിക്കുന്നതായി ട്രാൻസ്‌പോർട്ട് കാനഡ പ്രഖ്യാപിച്ചു. 2023-2025 മോഡൽ ടൊയോട്ട BZ4X, ലെക്‌സസ് RZ, 2023, 2024 മോഡൽ സുബാരു സോൾട്ടറാസുകളുമാണ് തിരിച്ചുവിളിച്ച വാഹനങ്ങൾ. സമാനമായ കാരണത്താൽ യുഎസിൽ 94,000 ടൊയോട്ട, ലെക്സസ്, സുബാരു വാഹനങ്ങൾ തിരിച്ചുവിളിച്ചതായി യുഎസ് ഗതാഗത വകുപ്പ് അറിയിച്ചു.

ബാധിച്ച വാഹനങ്ങളെ സോഫ്റ്റ്‌വെയർ തകരാർ മൂലം ഹീറ്റിങ്, വെൻ്റിലേഷൻ, എയർ കണ്ടീഷനിങ് (HVAC) സിസ്റ്റത്തെ “ഫെയിൽസേഫ് മോഡിലേക്ക്” മാറ്റും. ഇത് വിൻഡ്‌ഷീൽഡ് ഡിഫ്രോസ്റ്ററുകളെ തകരാറിലാക്കുകയും ദൃശ്യപരത കുറയ്ക്കുകയും അപകട സാധ്യത വർധിപ്പിക്കുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഇവി സിസ്റ്റം മാൽഫങ്ഷൻ അല്ലെങ്കിൽ ഡ്രൈവ് സ്റ്റാർട്ട് കൺട്രോൾ മാൽഫങ്ഷൻ എന്ന മെസ്സേജ് വഴി പ്രശ്നം തിരിച്ചറിയാമെന്ന് ഏജൻസി പറയുന്നു. ഈ തകരാർ പരിഹരിക്കുന്നതിനായി HVAC സിസ്റ്റത്തിന്‍റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് വാഹന നിർമ്മാതാക്കളുമായി ബന്ധപ്പെടണം. ആവശ്യമെങ്കിൽ വാഹനത്തിന്‍റെ ഇലക്ട്രിക്കൽ കംപ്രസ്സറും മാറ്റാമെന്ന് ട്രാൻസ്‌പോർട്ട് കാനഡ നിർദ്ദേശിച്ചു. കൂടുതൽ വിവരങ്ങൾക്ക് വാഹനഉടമകൾക്ക് 1-888-869-6828 എന്ന നമ്പറിൽ ടൊയോട്ടയെയും 1-800-894-4212 എന്ന നമ്പറിൽ സുബാരുവിനെയും ബന്ധപ്പെടാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!