ടൊറൻ്റോ : ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാരാന്ത്യത്തിൽ ലേക്‌ഷോർ വെസ്റ്റ് ലൈനിന്‍റെ ഒരു ഭാഗത്ത് GO ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ലെന്ന് GO ട്രാൻസിറ്റ് അറിയിച്ചു. ശനി, ഞായർ ദിവസങ്ങളിൽ ഓക്ക്‌വിൽ-എക്‌സിബിഷൻ GO സ്റ്റേഷനുകൾക്കിടയിൽ GO ട്രെയിൻ സർവീസ് ഉണ്ടാകില്ല. യാത്രക്കാരെ സഹായിക്കുന്നതിനായി എക്‌സിബിഷൻ GO-യിൽ നിന്നും വെള്ളിയാഴ്ച രാത്രിയിൽ രണ്ടു ട്രെയിനുകൾ ഷെഡ്യൂളിൽ ചേർത്തിട്ടുണ്ടെന്നും മെട്രോലിങ്ക്സ് അറിയിച്ചു.

അതേസമയം നയാഗ്ര ഫോൾസിനും ഓക്ക്‌വിൽ GO സ്റ്റേഷനുകൾക്കും ഇടയിലും എക്‌സിബിഷൻ GO, യൂണിയൻ സ്റ്റേഷനുകൾക്കിടയിലും GO ട്രെയിൻ സർവീസ് തുടരും. എന്നാൽ, ഓക്ക്‌വിൽ, ക്ലാർക്ക്‌സൺ GO എന്നിവയ്ക്ക് പകരം ബസുകൾ സർവീസ് നടത്തുകയും തുടർന്ന് ക്ലാർക്ക്‌സൺ GO, യൂണിയൻ സ്റ്റേഷനുകൾക്കിടയിൽ നേരിട്ട് സർവീസ് നടത്തുകയും ചെയ്യും, മെട്രോലിങ്ക്സ് അറിയിച്ചു. കൂടാതെ പോർട്ട് ക്രെഡിറ്റ്, ലോങ്ങ് ബ്രാഞ്ച്, മിമിക്കോ GO സ്റ്റേഷനുകളിൽ GO ട്രാൻസിറ്റ് സർവീസ് ഉണ്ടാകില്ല.