യെല്ലോ നൈഫ്: യെല്ലോ നൈഫ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. “പൊന്നോണം തിരുവോണം 2025” ഓണാഘോഷം സെപ്റ്റംബർ 6 ശനിയാഴ്ച സെന്റ് പാട്രിക് ചർച്ച് ഹാളിൽ അരങ്ങേറി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച ഓണാഘോഷ പരിപാടികൾക്ക് റെബി, കൊച്ചപ്പേട്ടൻ, ജിബിൽ, ക്രിസ്, അനീഷ്, അരുൺ , ശരണ്യ , എഡിസൺ, നിഖിൽ, അജയ് , അശ്വതി, രശ്മി, ഹെൽന, സന്തോഷ്, ലിൻഡോ, ജോസഫ് എന്നിവർ നേതൃത്വം നൽകി.

മാവേലിയുടെ വരവോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ കുട്ടികളും മുതിർന്നവരും അടക്കം നിരവധി കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് ഉച്ചയോടെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായി. ഉച്ചകഴിഞ്ഞ് ഓണക്കളികളും പുരുഷ-വനിതാ വിഭാഗത്തിൽ വടം വലി മത്സരവും നടന്നു. തുടർന്ന് വൈകിട്ട് 7 മണിയോടെ സമ്മാനദാന ചടങ്ങുകൾക്ക് ശേഷം പരിപാടികൾ സമാപിച്ചു.
