Tuesday, August 25, 2026

ഡിമെൻഷ്യ രോഗം: MAID സ്വീകരിക്കാൻ കനേഡിയൻ എഴുത്തുകാരൻ റോബർട്ട് മുൻഷ്

ടൊറൻ്റോ : കുട്ടികളുടെ പ്രിയപ്പെട്ട കനേഡിയൻ എഴുത്തുകാരൻ റോബർട്ട് മുൻഷ് ദയാ വധം തേടുന്നു. ഡിമെൻഷ്യ ബാധിച്ച് ആരോഗ്യം സ്ഥിതി വഷളായതോടെയാണ് ഇത്തരമൊരു തീരുമാനം. ലവ് യു ഫോറെവർ, ദി പേപ്പർ ബാഗ് പ്രിൻസസ്, മോർട്ടിമർ തുടങ്ങിയ പ്രശസ്ത പുസ്തകങ്ങളുടെ രചയിതാവായ 79 വയസ്സുള്ള മുൻഷ്, ന്യൂയോർക്ക് ടൈംസ് മാഗസിന് നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനം പങ്കുവെച്ചത്. ആരോഗ്യം സ്ഥിതി വളരെ മോശമായതായും അതിനാൽ മെഡിക്കൽ അസിസ്റ്റൻസ് ഇൻ ഡൈയിങ് (MAID) സ്വീകരിക്കാൻ തയാറായതായും അദ്ദേഹം പറഞ്ഞു.

തന്റെ പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് റോബർട്ട് മുൻഷ് പറഞ്ഞു. കുടുംബവുമായും ഡോക്ടർമാരുമായും നീണ്ട ചർച്ചകൾക്ക് ശേഷമാണ് MAID പിന്തുടരാനുള്ള തീരുമാനം എടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. റോബർട്ട് മുൻഷിന് നിരവധി വർഷങ്ങൾക്ക് മുമ്പ് തന്നെ ഡിമെൻഷ്യ രോഗം കണ്ടെത്തിയിരുന്നു. കാനഡയിൽ 2016 മുതൽ MAID നിയമപരമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!