Monday, October 13, 2025

സസ്കാച്വാനിൽ വാടക കുതിച്ചുയരുന്നു: വർധന 4%

റെജൈന : സസ്കാച്വാനിൽ വാടകനിരക്ക് കുതിച്ചുയർന്നതായി പുതിയ റിപ്പോർട്ട്. കാനഡയിലെ വലിയ നഗരങ്ങളിൽ മാത്രമല്ല സസ്കാച്വാൻ ഉൾപ്പെടെയുള്ള പ്രെയ്റി പ്രവിശ്യകളിലും വാടക വർധിച്ചതായി Rentals.ca-യുടെ പുതിയ റിപ്പോർട്ടിൽ പറയുന്നു. സസ്കാച്വാനിലെ വാടക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4% വർധനയിൽ 1,461 ഡോളറായതായി Rentals.ca കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് ഡയറക്ടർ ജിയാക്കോമോ ലാഡാസ് അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പ്രവിശ്യയിലെ വാടകയിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്.

സസ്കാച്വാനിലെ നിലവിലെ വാടക മൂന്ന് വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 28.5% കൂടുതലാണ്. രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം രണ്ട് ശതമാനവും കൂടുതലാണ്. അതിനാൽ, വാടക എത്ര വേഗത്തിൽ വർധിച്ചുവെന്ന് ഈ റിപ്പോർട്ട് കാണിക്കുന്നു, ജിയാക്കോമോ ലാഡാസ് പറയുന്നു. അതേസമയം വാടക വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് സീനിയർ, പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികളെയാണെന്ന് എൻ‌ഡി‌പി എം‌എൽ‌എ ഏപ്രിൽ ചീഫ്കാൾഫ് പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!