ഓട്ടവ : ഡിസ്‌പ്ലേ പാനലുകളെ ബാധിക്കുന്ന സോഫ്റ്റ്‌വെയർ പ്രശ്‌നം കാരണം കാനഡയിൽ എഴുപത്തിനായിരത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ടൊയോട്ട അറിയിച്ചു. ഈ പ്രശ്‌നം അപകട സാധ്യത വർധിപ്പിക്കുന്നതായി കമ്പനി പറയുന്നു. കാനഡയിൽ 70,480 വാഹനങ്ങളെ തിരിച്ചുവിളിക്കൽ ബാധിച്ചിട്ടുണ്ട്.

വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ സോഫ്റ്റ്‌വെയർ തകരാർ മൂലം ഇൻസ്ട്രുമെൻ്റ് പാനലിലെ കോമ്പിനേഷൻ മീറ്ററിന്‍റെ ഡിസ്‌പ്ലേ ദൃശ്യമാകാതെ വരുമെന്ന് കമ്പനി അറിയിച്ചു. ഇത് സ്പീഡോമീറ്റർ, ഇന്ധന ഗേജ്, മുന്നറിയിപ്പ് ലൈറ്റുകൾ, തകരാറുകൾ എന്നിവ പോലുള്ള ചില നിർണായക വിവരങ്ങൾ പാനലിൽ ദൃശ്യമാകില്ല. 12.3 ഇഞ്ച് ഡിസ്‌പ്ലേയുള്ള വാഹനങ്ങൾക്കാണ് തിരിച്ചുവിളിക്കൽ. വാഹനഉടമകളെ കമ്പനി മെയിൽ വഴി വിവരം അറിയിക്കുമെന്നും കോമ്പിനേഷൻ മീറ്റർ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഡീലർഷിപ്പിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുമെന്നും ടൊയോട്ട അറിയിച്ചു.

ബാധിച്ച ബ്രാൻഡുകൾ, മോഡലുകൾ, മോഡൽ വർഷം എന്നിവ ചുവടെ കൊടുക്കുന്നു :
- ലെക്സസ് എൽഎസ്, 2024, 2025
- ലെക്സസ് ആർഎക്സ് 500എച്ച്, 2025
- ലെക്സസ് ടിഎക്സ്, 2024
- ടൊയോട്ട കാമ്രി, 2024
- ടൊയോട്ട ക്രൗൺ 2023, 2024, 2025
- ടൊയോട്ട ക്രൗൺ സിഗ്നിയ, 2025
- ടൊയോട്ട ജിആർ കൊറോള, 2024, 2024
- ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ, 2024, 2025
- ടൊയോട്ട ഹൈലാൻഡർ, 2023, 2024
- ടൊയോട്ട ആർഎവി4, 2023, 2024, 2025
- ടൊയോട്ട ആർഎവി4 പ്രൈം, 2023, 2024
- ടൊയോട്ട ടകോമ, 2024
- ടൊയോട്ട വെൻസ, 2023, 2024