ഫ്രെഡറിക്ടൺ : 20 ദിവസം നീണ്ട ചർച്ചകൾക്ക് ശേഷം പ്രവിശ്യാ സർക്കാരുമായി താൽക്കാലിക കരാറിലെത്തിയതായി ന്യൂബ്രൺസ്വിക് നഴ്‌സസ് യൂണിയൻ (NBNU) അറിയിച്ചു. പുതിയ കരാറിന് അനുകൂലമായി യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്തതായി NBNU പ്രസിഡൻ്റ് പോള ഡൗസെറ്റ് പറഞ്ഞു. താൽക്കാലിക കരാർ അംഗീകരിക്കാൻ യൂണിയൻ അംഗങ്ങളായ നഴ്‌സുമാരിൽ 68% പേരും വോട്ട് ചെയ്തതായും പോള അറിയിച്ചു. പുതിയ കരാർ 2027 ഡിസംബർ 31-ന് അവസാനിക്കും.

പുതിയ കരാറിൽ ഒപ്പുവച്ചുകഴിഞ്ഞാൽ വിശദവിവരങ്ങൾ പുറത്തുവിടും. പ്രവിശ്യയിലുടനീളമുള്ള ആശുപത്രികൾ, പൊതു, കമ്മ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാമുകൾ, ആംബുലൻസ് NB, എക്സ്ട്രാ-മ്യൂറൽ പ്രോഗ്രാമുകൾ എന്നിവയിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം രജിസ്‌ട്രേഡ് നഴ്‌സുമാർ, നഴ്‌സ് പ്രാക്ടീഷണർമാർ, ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാർ എന്നിവരെ യൂണിയൻ പ്രതിനിധീകരിക്കുന്നു.