വിനിപെഗ് : പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാം (MPNP) വഴി പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഏകദേശം ആയിരം സ്‌കിൽഡ് വർക്കേഴ്സ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി മാനിറ്റോബ സർക്കാർ. സ്‌കിൽഡ് വർക്കർ ഇൻ മാനിറ്റോബ പാത്ത്‌വേ, സ്‌കിൽഡ് വർക്കർ ഓവർസീസ് പാത്ത്‌വേ എന്നിവയ്ക്ക് കീഴിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്.

സെപ്റ്റംബർ 18 ന്, നടന്ന MPNP നറുക്കെടുപ്പിൽ ആകെ 911 വിദഗ്ധ തൊഴിലാളി ഉദ്യോഗാർത്ഥികൾക്ക് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAAs) നൽകി. ഈ നറുക്കെടുപ്പിന് പ്രവിശ്യ ഒരു മിനിമം കട്ട്-ഓഫ് സ്കോറും നൽകിയിരുന്നില്ല. പകരം, പ്രവിശ്യയുടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് സ്കിൽഡ് വർക്കർ വിഭാഗത്തിൽപ്പെട്ട രണ്ട് സ്ട്രീമുകളിലൂടെയും MPNP ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ ആകെ നൽകിയ 911 എൽഎഎകളിൽ 341 എണ്ണം സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈൽ നമ്പറുകളും തൊഴിലന്വേഷക വാലിഡേഷൻ കോഡുകളും ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് നൽകിയത്.
