എഡ്മിന്‍റൻ : സെൻട്രൽ ആൽബർട്ടയിൽ വീടിന് തീപിടിച്ച് രണ്ടു പേർ മരിച്ചതായി ആർസിഎംപി അറിയിച്ചു. സെപ്റ്റംബർ 24 ബുധനാഴ്ച രാവിലെ ഏഴരയോടെ ടോറിംഗ്ടണിലെ 1 അവന്യൂവിലുള്ള വീടിനാണ് തീപിടിച്ചതെന്ന് ഓൾഡ്സ് ആർസിഎംപി റിപ്പോർട്ട് ചെയ്തു.

തീപിടിത്തത്തിൽ വീട് പൂർണ്ണമായി കത്തിനശിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ടോറിംഗ്ടൺ ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 57 വയസ്സുള്ള ഒരു പുരുഷനെയും 38 വയസ്സുള്ള ഒരു സ്ത്രീയെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തീപിടിത്തം സംശയാസ്പദമായതായി കരുതുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. അന്വേഷണം തുടരുന്നു.