കാൽഗറി : ഈ വർഷം ആദ്യമുണ്ടായ സൈബർ ആക്രമണത്തിൽ ചില യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി കാനഡയിലെ പ്രമുഖ എയർലൈനായ വെസ്റ്റ്‌ജെറ്റ്. എന്നാൽ, യാത്രക്കാരുടെ പേയ്‌മെൻ്റ് ഡാറ്റ ചോർന്നിട്ടില്ലെന്നും കാൽഗറി ആസ്ഥാനമായുള്ള എയർലൈൻ അറിയിച്ചു. ജൂൺ 13-നാണ് എയർലൈന്‍റെ സിസ്റ്റത്തിൽ സങ്കീർണ്ണമായ സൈബർ ആക്രമണം നേരിട്ടത്.

സൈബർ ആക്രമണത്തിൽ യാത്രക്കാരുടെ പേരുകൾ, കോൺടാക്റ്റ് വിശദാംശങ്ങൾ, യാത്രാ വിവരങ്ങൾ, റിസർവേഷനുകളുമായി ബന്ധപ്പെട്ട രേഖകൾ എന്നിവ ഉൾപ്പെടുന്നതായി വെസ്റ്റ്‌ജെറ്റ് വക്താവ് അറിയിച്ചു. എന്നാൽ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് നമ്പറുകൾ, സിവിവി നമ്പറുകൾ തുടങ്ങിയവ ചോർന്നിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, കനേഡിയൻ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി എന്നിവയുൾപ്പെടെയുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് പ്രവർത്തിച്ചതായി എയർലൈൻ വക്താവ് പറഞ്ഞു.