ടൊറൻ്റോ : മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും പ്രതിസന്ധി സൃഷ്ടിക്കവേ തൊഴിലാളികൾക്ക് ആശ്വാസമായി ഒൻ്റാരിയോ സർക്കാർ മിനിമം വേതനം വർധിപ്പിക്കുന്നു. നാളെ മുതൽ (ഒക്ടോബർ 1) ഒൻ്റാരിയോയിൽ മിനിമം വേതനം മണിക്കൂറിന് 17.20 ഡോളറിൽ നിന്നും 17.60 ഡോളറായി വർധിക്കും.

വേതന വർധന തൊഴിലാളികളെ സാമ്പത്തിക സമ്മർദ്ദങ്ങളിൽ നിന്നും കരകയറ്റാൻ സഹായിക്കുമെന്ന് പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചു. വേതന വർധനയിലൂടെ ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് 800 ഡോളറില്‍ കൂടുതല്‍ വാര്‍ഷിക ശമ്പള വര്‍ധന ലഭിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.