ഓട്ടവ : മറൈൻലാൻഡിൽ ശേഷിക്കുന്ന ബെലുഗ തിമിംഗലങ്ങളെ ചൈനയിലേക്ക് അയയ്ക്കാനുള്ള അഭ്യർത്ഥന ഫെഡറൽ സർക്കാർ നിരസിച്ചു. 30 തിമിംഗലങ്ങളെ ചിമെലോങ് ഓഷ്യൻ കിംഗ്ഡം അക്വേറിയത്തിലേക്ക് അയയ്ക്കുന്നതിനുള്ള കയറ്റുമതി അനുമതി ഫെഡറൽ സർക്കാർ നൽകില്ലെന്ന് ഫിഷറീസ് മന്ത്രി ജോവാൻ തോംസൺ അറിയിച്ചു. തിമിംഗലങ്ങളെയും ഡോൾഫിനുകളെയും തടവിൽ പാർപ്പിക്കുന്നത് നിരോധിക്കുകയും വിനോദ പരിപാടികൾക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കുകയും പ്രജനനം നിരോധിക്കുകയും ചെയ്ത 2019 ലെ നിയമപ്രകാരമാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, ഫെഡറൽ സർക്കാർ തീരുമാനത്തെക്കുറിച്ച് മറൈൻലാൻഡ് പ്രതികരിച്ചിട്ടില്ല.

മറൈൻലാൻഡിലുണ്ടായിരുന്ന ഇരുപത് തിമിംഗലങ്ങളാണ് 2019 മുതൽ ചത്തത്. അവശേഷിക്കുന്നത് 30 ബെലുഗ തിമിംഗലങ്ങളാണ്.