മൺട്രിയോൾ : നഗരത്തിലെ വീടുകളുടെ വിൽപ്പന സെപ്റ്റംബറിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11% വർധിച്ചതായി കെബെക്ക് റിയൽ എസ്റ്റേറ്റ് ബോർഡ് അറിയിച്ചു. മൺട്രിയോൾ സെൻസസ് മെട്രോപൊളിറ്റൻ ഏരിയയിൽ ഈ മാസം ആകെ 3,520 വിൽപ്പന നടന്നതായി കെബെക്ക് പ്രൊഫഷണൽ അസോസിയേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് പറയുന്നു. കഴിഞ്ഞ വർഷം ഇത് 3,176 ആയിരുന്നു. കൂടാതെ 7,135 പുതിയ വീടുകൾ വിപണിയിൽ എത്തിയതോ പുതിയ ലിസ്റ്റിങ്ങുകളിൽ 17% വർധനയും രേഖപ്പെടുത്തി.

സിംഗിൾ ബെഡ്‌റൂം വീടിന്‍റെ ശരാശരി വില കഴിഞ്ഞ വർഷത്തേക്കാൾ ഏഴു ശതമാനം വർധിച്ച് 632,500 ഡോളറായി. അതേസമയം ശരാശരി കോണ്ടോമിനിയം വില നാല് ശതമാനം വർധിച്ച് 430,000 ഡോളറുമായി. പ്രവിശ്യയിൽ മൊത്തം 7,645 വീടുകൾ വിറ്റിട്ടുണ്ട്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 11% വർധനയാണ് രേഖപ്പെടുത്തിയത്.