Monday, October 13, 2025

ബിസിജിഇയു പണിമുടക്ക്: അപ്പോയിന്റ്മെൻ്റുകൾ റദ്ദാക്കി ഐസിബിസി

വൻകൂവർ : ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ പണിമുടക്ക് വീണ്ടും ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ (ഐസിബിസി) ഉപയോക്താക്കളെ ബാധിക്കുന്നു. പണിമുടക്ക് ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പ്രവിശ്യയിലുടനീളമുള്ള ഡ്രൈവിങ് ലൈസൻസിങ് ഓഫീസുകളിൽ തടസം നേരിടുന്നുണ്ട്. പബ്ലിക് സർവീസ് ജീവനക്കാരുടെ പണിമുടക്ക് ഇപ്പോൾ സറേ, മെട്രോ വൻകൂവറിലെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ ഏറ്റവും തിരക്കേറിയ കേന്ദ്രങ്ങളെ ബാധിക്കുന്നതായി ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടിഷ് കൊളംബിയ സ്ഥിരീകരിച്ചു.

ഐസിബിസി വാക്ക്-ഇൻ സർവീസും തടസ്സപ്പെട്ടേക്കാം. റോഡ് പരിശോധനയോ ലൈസൻസിങ് അപ്പോയിന്റ്മെന്റോ ഉള്ള ഉപയോക്താക്കൾ അപ്‌ഡേറ്റുകൾക്കായി അവരുടെ ഇമെയിൽ അല്ലെങ്കിൽ ഫോൺ പരിശോധിക്കണം. ഐസിബിസി ഉപയോക്താക്കളെ പണിമുടക്ക് ബാധിച്ചത് ഇതാദ്യമല്ല. സെപ്റ്റംബർ തുടക്കത്തിൽ പണിമുടക്ക് ആരംഭിച്ചപ്പോൾ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കിയതായി ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിരുന്നു.

സർവീസ് ബിസി, ഡ്രൈവർ ലൈസൻസിങ് കൗണ്ടറുകൾ എന്നിവയിലെ ജീവനക്കാരുൾപ്പെടെ ഏകദേശം 30,000 പബ്ലിക് സർവീസ് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ, വേതന വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിലാണ്. അതേസമയം, പ്രവിശ്യാ സർക്കാർ നടത്തുന്ന എല്ലാ ലിക്വർ, കഞ്ചാവ് കടകളും, റസ്റ്ററൻ്റുകൾ, പബ്ബുകൾ, ബാറുകൾ എന്നിവയും പ്രവിശ്യാ മദ്യ വിതരണ വെയർഹൗസുകളും പണിമുടക്കിനെ തുടർന്ന് പൂർണ്ണമായും അടച്ചുപൂട്ടിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!