ഓട്ടവ : താഴ്ന്ന വരുമാനക്കാർക്ക് ആശ്വാസമേകുന്ന പദ്ധതികളുമായി കാർണി സർക്കാർ. ഓട്ടോമാറ്റിക് ടാക്സ് ഫയലിങ്, നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം, കാനഡ സ്‌ട്രോങ് പാസ് തുടങ്ങിയ പദ്ധതികൾ നവംബർ 4 ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു.

കൂടുതൽ താഴ്ന്ന വരുമാനക്കാർക്ക് ആനുകൂല്യ പദ്ധതികൾ ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ 2027 ൽ (2026 ലെ നികുതി വർഷത്തിൽ) ഏകദേശം പത്ത് ലക്ഷം കനേഡിയൻ പൗരന്മാർക്ക് ഓട്ടോമാറ്റിക് ടാക്സ് ഫയലിങ് ആരംഭിക്കുമെന്ന് 2028 ഓടെ ഈ സംഖ്യ 55 ലക്ഷമെത്തുമെന്നും കാർണി അറിയിച്ചു. ജിഎസ്ടി/എച്ച്എസ്ടി ക്രെഡിറ്റ്, കാനഡ ചൈൽഡ് ബെനിഫിറ്റ്, കാനഡ ഡിസെബിലിറ്റി ബെനിഫിറ്റ് പോലുള്ള ഫെഡറൽ ആനുകൂല്യങ്ങൾ യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ നീക്കം.

21 കോടി 60 ലക്ഷം ഡോളർ വാർഷിക ധനസഹായത്തോടെ നാഷണൽ സ്കൂൾ ഫുഡ് പ്രോഗ്രാം കൂടുതൽ സ്കൂളുകളിൽ നടപ്പിലാക്കുമെന്നും കാർണി പറഞ്ഞു. പ്രോഗ്രാമിലൂടെ ഏകദേശം നാല് ലക്ഷം കുട്ടികൾക്ക് ഭക്ഷണം നൽകുകയാണ് ലക്ഷ്യം. ഇതിനായി പ്രവിശ്യകൾ, ടെറിട്ടറികൾ, തദ്ദേശീയ കമ്മ്യൂണിറ്റികൾ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ലിബറൽ സർക്കാരിന്‍റെ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനമായ മ്യൂസിയങ്ങൾ, ചരിത്ര സ്ഥലങ്ങൾ, പാർക്കുകൾ എന്നിവ സന്ദർശിക്കുന്നതിനുള്ള ചെലവ് കുറയ്ക്കുന്ന “കാനഡ സ്‌ട്രോങ് പാസ്” ഫെഡറൽ സർക്കാർ പുതുക്കുമെന്ന് കാർണി പറഞ്ഞു. ഈ പദ്ധതികൾ ഉൾപ്പെടുത്തും.
