Monday, October 13, 2025

ബി സി കോവിഡ്-19, ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പയിൻ ഒക്ടോബർ 14 മുതൽ

വൻകൂവർ : ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ സീസൺ അടുത്തതോടെ കോവിഡ്-19, ഇൻഫ്ലുവൻസ വാർഷിക വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കാനൊരുങ്ങി ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഒക്ടോബർ 7 മുതൽ പ്രവിശ്യാ നിവാസികൾക്ക് വാക്സിൻ അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. നവംബർ വരെ അവ അയയ്ക്കുന്നത് തുടരും. തുടർന്ന് ഇൻഫ്ലുവൻസ, കോവിഡ്-19 വാക്സിനുകളുടെ വിതരണം ഒക്ടോബർ 14 മുതൽ ആരംഭിക്കും. ഗുരുതര രോഗ സാധ്യത കൂടുതലുള്ളവർക്ക് ആയിരിക്കും ആദ്യം മുൻഗണന നൽകുക. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ളവർക്ക് രണ്ട് വാക്സിനുകളും സൗജന്യമായി ലഭിക്കും.

കോവിഡ്-19 നുള്ള അപ്ഡേറ്റ് ചെയ്ത LP.8.1 മോഡേണ (സ്പൈക്വാക്സ്), ഫൈസർ (കോമിർനാറ്റി) വാക്സിനുകളായിരിക്കും വിതരണം ചെയ്യുക. ആളുകൾക്ക് വെവ്വേറെയോ ഒരേ സമയത്തോ ഫ്ലൂ, കോവിഡ്-19 വാക്സിനുകൾ സ്വീകരിക്കാം. അപ്പോയിന്റ്മെൻ്റ് ബുക്ക് ചെയ്യുന്നതിന്, പ്രവിശ്യാ നിവാസികൾക്ക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇമെയിൽ വഴി ലഭിച്ച ബുക്കിങ് ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കിൽ 1-833-838-2323 എന്ന നമ്പർ വഴിയോ ഒരു പ്രാദേശിക ഫാർമസി വഴിയോ വാക്സിനേഷൻ സ്വീകരിക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!