വൻകൂവർ : താങ്ക്സ്ഗിവിങ് വാരാന്ത്യത്തിൽ ബി.സി. ഇന്റീരിയറിലേക്ക് പോകുന്നവർ അവരുടെ വാഹനങ്ങളിൽ ശൈത്യകാല ടയറുകൾ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഡ്രൈവ് ബി സി നിർദ്ദേശിച്ചു. എൻവയൺമെൻ്റ് കാനഡ, ബ്രിട്ടിഷ് കൊളംബിയ ഇന്റീരിയർ ഹൈവേകളിൽ കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ താങ്ക്സ്ഗിവിങ് തിങ്കളാഴ്ച വരെ മുന്നറിയിപ്പ് തുടരും.

ഉയരത്തിലുള്ള ഹൈവേ പാസുകൾക്കായി, പ്രത്യേകിച്ച് ഒകനാഗൻ കണക്റ്റർ (മെറിറ്റിനും കെലോണയ്ക്കും ഇടയിൽ), ആലിസൺ പാസ് (ഹോപ്പ് മുതൽ പ്രിൻസ്റ്റൺ വരെ) എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ രണ്ട് മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാനും ദൃശ്യപരത വളരെയധികം കുറയാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.