ബ്രാംപ്ടൺ : മിസ്സിസാഗയിൽ നിര്യാതനായ എറണാകുളം സ്വദേശി ജോർജ്ജ് ടി. വർഗീസ് (ജോർജ്ജ്കുട്ടി, 64) ന്‍റെ സംസ്കാരം ഒക്ടോബർ 18-ന് ബ്രാംപ്ടണിൽ നടക്കും. ജോർജ്ജ് വർഗീസിന്‍റെയും മറിയാമ്മ തെക്കേക്കരയുടെയും മകനാണ് പരേതൻ. ഭാര്യ : മേരി (വൽസമ്മ). മക്കൾ : രാജീവ്, ആശ. മരുമകൾ : തന്യ. സഹോദരങ്ങൾ : ബേബി, തമ്പി, ഏലിയമ്മ, ചിന്നമ്മ, പരേതയായ സാറക്കുട്ടി.

അനുസ്മരണ പ്രാർത്ഥന
ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് ഏഴരയ്ക്ക് മിസ്സിസാഗ സെൻ്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ചിൽ
വ്യൂയിങ്
ഒക്ടോബർ 17 വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ എട്ടു വരെ ബ്രാംപ്ടൺ ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ (10061 ചിങ്ഗൂസി റോഡ്, ON L7A 0H6)
ശവസംസ്കാര ശുശ്രൂഷ
ഒക്ടോബർ 18 ശനിയാഴ്ച രാവിലെ പത്ത് മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെ മിസ്സിസാഗ സെൻ്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ചിൽ
സംസ്കാരം
ഒക്ടോബർ 18 ശനിയാഴ്ച ഉച്ചക്ക് ഒന്നരയ്ക്ക് ബ്രാംപ്ടൺ ഫ്യൂണറൽ ഹോം & സെമിത്തേരിയിൽ