ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ഇൻഫോസിസ് രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം, വരുമാനം, ഓപ്പറേറ്റിങ് മാർജിൻ എന്നിവ വർധിച്ചു. കമ്പനിയുടെ അറ്റാദായം 13.19% വർധിച്ച് 6,506 കോടി രൂപയിൽ നിന്ന് 7,364 കോടി രൂപയായി. തൊട്ടു മുമ്പത്തെ, 2025 ജൂൺ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ (Sequential Basis) 6,921 കോടി രൂപയിൽ നിന്ന് 6.4% വർധനവാണിത്. നിലവിൽ കമ്പനി ഓഹരിയൊന്നിന് 23 രൂപ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയാണ് ഇൻഫോസിസ്. കമ്പനി നിലവിൽ ഓഹരിയൊന്നിന് 23 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 07 വെള്ളിയാഴ്ച്ച ലാഭവിഹിതം വിതരണം ചെയ്തു തുടങ്ങും.