മൺട്രിയോൾ : നഗരത്തിലുടനീളം കനത്ത വൈദ്യുത തടസ്സം നേരിടുന്നതായി ഹൈഡ്രോ-കെബെക്ക് റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെ ആരംഭിച്ച തടസ്സം ആദ്യഘട്ടത്തിൽ മുപ്പത്തയ്യാരിത്തിലധികം ഉപയോക്താക്കളെ ബാധിച്ചതായി ജലവൈദ്യുത കമ്പനി പറയുന്നു. ഉച്ചയ്ക്ക് 12:45 വരെ മൺട്രിയോളിൽ 31,000 ഉപയോക്താക്കൾ വൈദ്യുതി തടസ്സം നേരിടുന്നുണ്ട്. മൺട്രിയോളിൽ, പോയിൻ്റ്-ഓക്സ്-ട്രെംബിൾസ് മേഖലയിലെ ഹൈവേ 25 ന് കിഴക്കുള്ള ഭാഗത്താണ് ഭൂരിഭാഗം തടസ്സങ്ങളും (13) ഉണ്ടായത്.

മൺട്രിയോൾ ഈസ്റ്റ് സബ്സ്റ്റേഷനിലുണ്ടായ പ്രശ്നമാണ് വൈദ്യുതി തടസ്സത്തിന് കാരണമായതെന്ന് ഹൈഡ്രോ-കെബെക്ക് വക്താവ് ലിൻ സെൻ്റ്-ലോറൻ്റ് അറിയിച്ചു. അതേസമയം സൺകോർ റിഫൈനറി പോലുള്ള ചില പ്രധാന ഉപയോക്താക്കൾക്ക് ഇപ്പോൾ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, ഇതുവരെ എന്താണ് വൈദ്യുതി തടസ്സത്തിനുള്ള പ്രശ്നമെന്ന് കണ്ടെത്തിയിട്ടില്ല. എത്രയും വേഗം പ്രശ്നം പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് ലിൻ സെൻ്റ്-ലോറൻ്റ് പറഞ്ഞു.
