ഓട്ടവ : ഒൻ്റാരിയോ ഗ്രേറ്റർ സഡ്ബറിയിൽ ഞായറാഴ്ച രാത്രി ഭൂചലനമുണ്ടായതായി എർത്ത്‌ക്വേക്ക്‌സ് കാനഡ റിപ്പോർട്ട് ചെയ്തു. രാത്രി എട്ടരയോടെ 2.9 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനം ക്രൈറ്റൺ ഖനിയിലെ ഖനനവുമായി ബന്ധപ്പെട്ടതാണെന്നും ഏജൻസി അറിയിച്ചു.

10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
