ഓട്ടവ : മെലിസ ചുഴലിക്കാറ്റ് നാശം വിതച്ച ജമൈക്കയ്ക്ക് സഹായമായി കനേഡിയൻ റെഡ് ക്രോസ് ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിൽ വീശിയ മെലിസ ചുഴലിക്കാറ്റിൽ ജമൈക്കയിൽ കുറഞ്ഞത് 19 മരണങ്ങൾക്കും അടുത്തുള്ള ഹെയ്തിയിൽ 31 മരണങ്ങൾക്കും കാരണമായി.

ഒൻ്റാരിയോ മിസ്സിസാഗയിലുള്ള വെയർഹൗസിൽ നിന്ന് വെള്ളിയാഴ്ച ജമൈക്കയിലേക്ക് ഏകദേശം 18,000 ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഷെൽട്ടർ കിറ്റുകൾ, പുതപ്പുകൾ, ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ, സോളാർ വിളക്കുകൾ, കൊതുക് വലകൾ എന്നിവ അയച്ച ദുരിതാശ്വാസ സാമഗ്രികളിൽ ഉൾപ്പെടുന്നു. ജമൈക്ക ആവശ്യപ്പെട്ടതനുസരിച്ചാണ് സാധനങ്ങൾ വാങ്ങിയത്. വസ്ത്രങ്ങൾ മാത്രം ധരിച്ച് നിരവധി ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്തതായി കനേഡിയൻ റെഡ് ക്രോസ് ഡയറക്ടർ നസീറ ലകായോ പറയുന്നു.
