ഹാലിഫാക്സ് : മെലിസ ചുഴലിക്കാറ്റിനെ തുടർന്ന് അറ്റ്ലാൻ്റിക് കാനഡയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റ് ദുർബലമാകുന്നതോടെ ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റുമുണ്ടാകും. അറ്റ്ലാൻ്റിക് കാനഡയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശനിയാഴ്ച തുടർച്ചയായ കാറ്റ് പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാത്രിയിലും തുടരുന്ന കാറ്റ് ഞായറാഴ്ച രാവിലെ ശമിക്കും.

കെയ്പ് ബ്രെറ്റൺ, ന്യൂഫിൻലൻഡിന്‍റെ ചില ഭാഗങ്ങൾ തുടങ്ങിയ ചില കിഴക്കൻ പ്രദേശങ്ങളിൽ മഴ തുടരാനും കൊടുങ്കാറ്റ് കുറയുമ്പോൾ ശനിയാഴ്ച കാറ്റുണ്ടാകാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച, മേഖലയിലുടനീളം മണിക്കൂറിൽ ശരാശരി 80 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശി. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്. വെറും 10 മണിക്കൂറിനുള്ളിൽ മേഖലയിലുടനീളം ശരാശരി 60 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
