വിനിപെഗ് : ശക്തമായ കാറ്റിനെ തുടർന്ന് തെക്കൻ മാനിറ്റോബയിലെ ഒന്നിലധികം പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം അനുഭവപ്പെട്ടു. നാലായിരത്തിലധികം ഉപയോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് വിനിപെഗ് ഉൾപ്പെടെ പ്രവിശ്യയുടെ തെക്കൻ മേഖലയിൽ വൈദ്യുതി മുടങ്ങിയതെന്ന് മാനിറ്റോബ ഹൈഡ്രോ അറിയിച്ചു.

വൈദ്യുതി എത്രയും വേഗത്തിലും സുരക്ഷിതമായും പുനഃസ്ഥാപിക്കാൻ ജീവനക്കാർ പരിശ്രമിക്കുകയാണെന്ന് കോർപ്പറേഷൻ കൂട്ടിച്ചേർത്തു.
