കൊച്ചി: അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത കൊന്ന സംഭവത്തിൽ അമ്മൂമ്മയെ ഇന്ന് അറസ്റ്റ് ചെയ്യും. അമ്മൂമ്മ റോസി (60) കുഞ്ഞിനെ കൊലപ്പെടു ത്തിയതാണെന്ന് സ്ഥിരീകരിച്ചു. മാനസിക പ്രശ്‌നങ്ങളെ തുടർന്നാണ് കൊലപാത കമെന്നാണ് നിഗമനം. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പരിശോധിക്കും. അങ്കമാലി കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് ഇന്നലെ കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസി മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ അനുമതിയോടെ പിന്നീട് ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും.

ഡൽനയുടെ നാലുവയസുകാരനായ സഹോദരൻ ഡാനിയുടെ പിറന്നാൾ ആഘോഷത്തിനുള്ള ഒരുക്കത്തിനിടെയായിരുന്നു ദാരുണമായ സംഭവം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയും വീട്ടിലുണ്ടായിരുന്ന സമയത്താണ് കൊലപാതകം. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽകേട്ട് മുറിയിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ചനിലയിൽ കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവുണ്ടായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
