Thursday, November 6, 2025

ഫുട്‌ബോളിൽ നിന്ന് വിരമിച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ: പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. കരിയർ അവസാനിപ്പിക്കുന്നത് വൈകാരികമായി വെല്ലുവിളിയാകുമെന്നു സമ്മതിച്ച റൊണാൾഡോ തന്റെ കരിയർ അവസാനിക്കുന്നതിനുള്ള ആസൂത്രണം നേരത്തെ തുടങ്ങിയതായും വ്യക്തമാക്കി. വർഷങ്ങൾക്ക് മുമ്പേ താൻ വിരമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ഞാൻ 25, 26, 27 വയസ്സ് മുതൽ തന്റെ ഭാവിക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. ആ സമ്മർദ്ദത്തെ പിന്തുണയ്ക്കാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ലോകസൂപ്പർതാരം പറഞ്ഞു. ഗോൾ സ്വന്തമാക്കുന്നതിന്റെ ആവേശത്തിനും അഡ്രിനാലിൻ കുതിപ്പിനും പകരം വയ്ക്കാൻ മറ്റൊന്നും തന്നെ തന്റെ ജീവിതത്തിൽ ഇല്ലെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. എപ്പോഴാണ് കളിയവസാനിപ്പിക്കുക എന്ന ചോദ്യത്തിന് ഉടൻ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എല്ലാത്തിനും ഒരു തുടക്കമുണ്ട്, എല്ലാത്തിനും ഒരു അവസാനമുണ്ട്. എനിക്ക് കൂടുതൽ സമയം എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനുവേണ്ടിയും മക്കളെ വളർത്തുന്നതിനും വേണ്ടി ലഭിക്കുമെന്നും റൊണാൾഡൊ പറഞ്ഞു.പ്രശസ്ത മാധ്യമ പ്രവർത്തകനായ പിയേഴ്‌സ് മോർഗൻ നടത്തിയ അഭിമുഖത്തിന്റെ അൺകട്ട് എഡിഷനിലാണ് കളിക്കളത്തിലെ തന്റെ കരിയർ അവസാനിച്ചശേഷം മക്കളെ നന്നായി വളർത്താനും അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലോകം മുഴുവൻ ആരാധകരുള്ള പ്രിയതാരം പറഞ്ഞത്. അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ റൊണാൾഡോയ്ക്ക് പക്ഷേ, ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം ഇപ്പോഴും നല്ല രീതിയിൽ തുടരുകയാണെന്ന് അഭിമുഖത്തിനിടെ റൊണാൾഡോ പറഞ്ഞു. അതേ സമയം ക്ലബിന്റെ നിലവിലെ തകർച്ച കാണുന്നതിൽ തനിക്ക് വിഷമമുണ്ട്. തന്റെ ഹൃദയത്തിൽ ഇപ്പോഴും ക്ലബിന് സ്ഥാനമുണ്ടെന്നും റൊണാൾഡോ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!