Thursday, November 6, 2025

കേരളത്തിലും കുംഭമേള വരുന്നു; ജനുവരി 18 മുതൽ തിരുനാവായയിൽ

കൊച്ചി: ശങ്കരാചാര്യരുടെ നാടായ കേരളത്തിലും ചരിത്രത്തിലാദ്യമായി കുംഭമേള വരുന്നു. ഹരിദ്വാർ, ഉജ്‌ജയിൻ, നാസിക്, പ്രയാഗ്‌രാജ് എന്നിവിടങ്ങളിലെ നാല് പ്രധാന കുംഭമേളകളുടെ മാതൃകയിലാണ്​ കേരളത്തിലെ കുംഭമേള നടക്കുന്നത്. 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ മലപ്പുറത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മുന്നിലുള്ള ഭാരതപ്പുഴയുടെ തീരത്താണ് കേരളം കുംഭമേള നടത്തുന്നത്. പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി നവംബർ 23-ന് സ്വാഗതസംഘം രൂപീകരിച്ചു.

കേരളത്തിലെ ഉത്സവത്തിന് മേൽനോട്ടം വഹിക്കുന്നത്​ അഖാരയിലെ മഹാമണ്ഡലേശ്വര സ്വാമി ആനന്ദവനം ഭാരതിയാണ്​. മഹാമണ്ഡലേശ്വര്, ജുന അഖാര ആത്മീയ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയായ സ്വാമി ആനന്ദവനം ഭാരതി, മുൻ എസ്.എഫ്.ഐ നേതാവും മാധ്യമ പ്രവർത്ത കനുമായിരുന്നു. തിരുനാവായയിൽ, ചേരമാൻ പെരുമാളിന്‍റെ കാലത്ത് മഹാമഖം നടന്നിരുന്നു. ഇത് ഉത്തരേന്ത്യയിൽ നടന്ന കുംഭമേളയ്ക്ക് തുല്യമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!