Thursday, November 6, 2025

ഭൂഗർഭ കേബിളിലെ തകരാർ: ടൊറന്റോ മോസ് പാർക്കിൽ വൈദ്യുതി തടസ്സം

ടൊറന്റോ : മോസ് പാർക്ക് മേഖലയിൽ 24 മണിക്കൂറിലധികമായി വൈദ്യുതി തടസ്സം നേരിടുന്നതായി റിപ്പോർട്ട്. ഭൂഗർഭ കേബിളിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് ടൊറന്റോ ഹൈഡ്രോ അറിയിച്ചു. പ്രദേശത്തെ അറുനൂറോളം ഉപഭോക്താക്കളെയാണ് തടസ്സം ബാധിച്ചത്. സമീപത്തെ നിർമ്മാണ സൈറ്റിൽ നടന്ന ‘തേർഡ്-പാർട്ടി ഡിഗ്-ഇൻ’ കാരണമാണ് കേബിളിന് കേടുപാടുകൾ സംഭവിച്ചതെന്നാണ് അധികൃതരുടെ സംശയം.

തകരാറുണ്ടായ സ്ഥലത്തെ സങ്കീർണ്ണത കാരണം അറ്റകുറ്റപ്പണി കൂടുതൽ സമയമെടുക്കുമെന്ന് ടൊറന്റോ ഹൈഡ്രോ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ 11:00 മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തകരാറുകൾ പരിഹരിക്കാൻ തങ്ങളുടെ ജീവനക്കാർ ഇടപെടലുകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!