Monday, February 9, 2026

AAIP ഡ്രോ: 1,111 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ആൽബർട്ട

എഡ്മിന്‍റൻ : ഒക്ടോബറിലെ അവസാന രണ്ടാഴ്ചയ്ക്കിടെ നാല് നറുക്കെടുപ്പുകൾ നടത്തി ആൽബർട്ട അഡ്വാന്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP). ഈ നറുക്കിടുപ്പുകളിലൂടെ നിരവധി സ്ട്രീമുകളിലും സംരംഭങ്ങളിലുമായി 1,111 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. ആരോഗ്യപ്രവർത്തകർ, നിർമ്മാണ മേഖലയിലുള്ളവർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ളവർക്കാണ് ഇൻവിറ്റേഷൻ നൽകിയത്.

ഈ നാല് നറുക്കെടുപ്പുകളിൽ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീം’ (Alberta Opportunity Stream) വഴിയാണ് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചത്. 900 പേർക്കാണ് ഈ സ്ട്രീം വഴി അവസരം ലഭിച്ചത്. ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്‌വേ വഴി 142 പേർക്കും നിർമ്മാണ മേഖലയിൽ (Priority Sectors (Construction)) 60 പേർക്കും ലോ എൻഫോഴ്‌സ്‌മെൻ്റ് പാത്ത്‌വേയിൽ പത്തിൽ താഴെ പേർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

2025-ൽ ആൽബർട്ടയ്ക്ക് ആകെ 6,603 നോമിനേഷൻ സ്ലോട്ടുകളാണ് ഫെഡറൽ സർക്കാരിൽ നിന്നും ലഭിച്ചത്. ഇതിൽ 5,137 പേർക്ക് ഇതുവരെ വിവിധ സ്ട്രീമുകൾ വഴി ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഇനി 1,466 പേർക്ക് കൂടി അവസരം ലഭിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!