വിനിപെഗ്: ബ്രാൻഡനിലെ പാർക്ക് കമ്മ്യൂണിറ്റി സെന്ററിന്റെ നവീകരണം വേഗത്തിലാക്കാൻ പ്രവിശ്യ 10 ലക്ഷം ഡോളർ കൂടി നിക്ഷേപിക്കുമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. ബ്രാൻഡനിലെ തൊഴിലാളികളുടെയും കുട്ടികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും, പ്രാദേശിക സമ്പദ്‌വ്യവസ്ഥ വളരുന്നതിനും ആവശ്യമായ വിഭവങ്ങൾ നൽകുന്നതിനായി തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി ഒത്തുചേരലുകൾക്കുള്ള അനുയോജ്യമായ ഒരു സ്ഥലമെന്നതിലുപരി, സെന്ററിനെ മികച്ചതാക്കി മാറ്റുമെന്ന് പാർക്ക് കമ്മ്യൂണിറ്റി സെന്റർ പ്രസിഡന്റ് കെൻ ഫ്രീഡ്രിക്ക് പറഞ്ഞു.
