ഓട്ടവ : എഞ്ചിൻ തകരാർ കാരണം കാനഡയിൽ പതിമൂവായിരത്തിലധികം ലെക്സസ്, ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. 3.4 ലിറ്റർ ട്വിൻ-ടർബോ എഞ്ചിൻ ഉള്ള കാറുകളിൽ മാത്രമേ ഈ സാങ്കേതിക പ്രശ്നം ഉള്ളൂ. എഞ്ചിൻ ക്രാങ്ക്ഷാഫ്റ്റ് ബെയറിങ്ങുകളിലെ തകരാറാണ് ഇതിന് കാരണമെന്നും ടൊയോട്ട കാനഡ പറയുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സമാനമായ ഒരു തകരാറിനെ തുടർന്ന് ടൊയോട്ട ഏകദേശം 10,000 വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു.

ലെക്സസ് GX 550 (2024), LX 600 (2023-2024), ടൊയോട്ട ടണ്ട്ര (2023-2024) എന്നിവയാണ് തിരിച്ചു വിളിച്ച വാഹനങ്ങൾ. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ മെയിൽ വഴി അറിയിക്കുമെന്നും കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ടൊയോട്ട കാനഡ നിർദ്ദേശിച്ചു.
