വാഷിങ്ടൺ : യുണൈറ്റഡ് സ്റ്റേറ്റ്സ് വിട്ടുപോയി കാനഡയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന അമേരിക്കൻ യുവതികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയെന്ന് സർവേ റിപ്പോർട്ട്. 15 നും 44 നും ഇടയിൽ പ്രായമുള്ള യുവതികളിൽ 40 ശതമാനം പേർക്ക്, അവസരം ലഭിച്ചാൽ യുഎസ് സ്ഥിരമായി വിട്ടുപോകാൻ ആഗ്രഹമുണ്ടെന്ന് പുതിയ ഗാലപ്പ് (Gallup) പോൾ സൂചിപ്പിക്കുന്നു. 2014-ൽ ഇത് 10 ശതമാനം മാത്രമായിരുന്നു. പത്ത് വർഷത്തിനിടെ യുഎസ് വിട്ടുപോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം നാല് മടങ്ങ് വർധിച്ചു. കാനഡയാണ് ഇവർ പോകാൻ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന രാജ്യം.

രാജ്യം വിട്ടുപോകാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്നവർ ഉടൻ തന്നെ അപ്രകാരം ചെയ്യണമെന്നില്ലെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തത്തിൽ, സർവേയിൽ പങ്കെടുത്ത അമേരിക്കക്കാരിൽ അഞ്ചിലൊന്ന് പേർക്ക് (ഏകദേശം 20%) രാജ്യം വിട്ടുപോകാൻ ആഗ്രഹമുണ്ട്.
