എഡ്മിന്റൻ: കാൽഗറിയിൽ വിവാദമായ ബ്ലാങ്കറ്റ് റീസോണിംഗ് നയം റദ്ദാക്കൽ പ്രമേയത്തിലെ ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കും. മേയർ ജെറോമി ഫാർക്കാസ് ഉൾപ്പെടെ നിരവധി കൗൺസിലർമാർ പ്രമേയത്തിന് പിന്തുണയ്ക്കുന്നതായി അറിയിച്ചു. പ്രമേയം പാസായാൽ ഡിസംബർ 15-ന് വോട്ടെടുപ്പിനായി കൗൺസിലിന് മുമ്പാകെ എത്തുമെന്ന് വക്താക്കൾ അറിയിച്ചു.
ബ്ലാങ്കറ്റ് റീസോണിംഗ് നയം ഭവന ലഭ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും കൂടാതെ പ്രദേശത്തിന്റെ തനത് സ്വഭാവം നഷ്ടപ്പെടുന്നത്, മരങ്ങൾ വെട്ടി നശിപ്പിക്കുന്നത്, പഴകിയ അടിസ്ഥാന സൗകര്യങ്ങളിലുള്ള സമ്മർദ്ദം, പാർക്കിംഗ് പ്രശ്നങ്ങൾ തുടങ്ങിയവയിൽ ആശങ്കകൾ വർധിച്ചതായും പ്രമേയത്തെ പിന്തുണയ്ക്കുന്നവർ പറഞ്ഞു. നയം വന്നതോടെ, വീടിനടുത്തോ സമൂഹത്തിലോ വരുന്ന മാറ്റങ്ങളെക്കുറിച്ച് നേരിട്ട് ചോദ്യം ചെയ്യാനോ, അഭിപ്രായം രേഖപ്പെടുത്താനോ നഗരത്തിലെ സാധാരണക്കാർക്ക് ലഭിച്ചിരുന്ന അവസരം നഷ്ടപ്പെട്ടു. ഇത് ജനാധിപത്യപരമായ പങ്കാളിത്തത്തിനുള്ള പൗരന്റെ അവകാശം നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് നയത്തെ എതിർക്കുന്നവർ ആരോപിച്ചു.

രണ്ടാഴ്ച നീണ്ട പൊതു ഹിയറിംഗിന് ശേഷം, 70% പേരുടെ എതിർപ്പിനിടയിലും 2024 ഓഗസ്റ്റ് 6-നാണ് ബ്ലാങ്കറ്റ് റീസോണിംഗ് പ്രാബല്യത്തിൽ വന്നത്. നയം റദ്ദാക്കുന്നതിലൂടെ പഴയ കുറഞ്ഞ സാന്ദ്രതയിലുള്ള ഭൂവിനിയോഗ നിയമങ്ങൾ പുനഃസ്ഥാപിക്കപ്പെടും. ഈ പ്രമേയത്തെ പിന്തുണയ്ക്കുന്ന ഭൂരിഭാഗം കൗൺസിലർമാരും അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടവരും ഈ നയം റദ്ദാക്കുമെന്ന് വാഗ്ദാനം.
