ഡാലസ് : നഗരത്തിലെ ഫോറസ്റ്റ് ലെയ്‌നിലുള്ള വാൾമാർട്ട് സ്റ്റോറിന്‍റെ പാർക്കിങ് സ്ഥലത്തുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. രണ്ട് മുതിർന്ന സ്ത്രീകൾക്ക് വെടിയേൽക്കുകയും അവരെ ഉടൻ തന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

വെടിവെപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ സംഭവസ്ഥലത്ത് ഒരു വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ വാഹനത്തിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടെത്തിയതായി ഡാലസ് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നു.
