ടൊറന്റോ : അടുത്ത വേനലോടെ എൽസിബിഒ സ്റ്റോറുകളിൽ, പ്രവിശ്യാ നിർമിത പേപ്പർ ബാഗുകൾ ലഭ്യമാക്കാമൊരുങ്ങി ഒന്റാരിയോ. രണ്ട് വർഷം മുൻപ് പേപ്പർ ബാഗുകൾ നിർത്തലാക്കിയ ശേഷം, കെബെക്കിലെ വിതരണക്കാരിൽ നിന്ന് വീണ്ടും ബാഗുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു. അതോടെയാണ്, പ്രവിശ്യയിൽ നിന്നുതന്നെ വിതരണക്കാരെ കണ്ടെത്തണമെന്ന് പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടത്.

2023 ഏപ്രിലിൽ നിർത്തലാക്കിയ പേപ്പർ ബാഗുകൾ, ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം നൽകുന്നതിനും മദ്യം പരസ്യമായി കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതിനുമായി തിരികെ കൊണ്ടുവരണമെന്നുമായിരുന്നു ഫോർഡിന്റെ ആവശ്യം. തുടർന്ന് കെബെക്കിൽ നിന്ന് ബാഗുകൾ ലഭ്യമാക്കിയപ്പോൾ, ഒന്റാരിയോയിലെ വിതരണക്കാരെ മാത്രം ഉൾപ്പെടുത്തി ഉടൻ പുതിയ ടെൻഡർ വിളിക്കാൻ 2024 ഒക്ടോബറിൽ ഫോർഡ് വീണ്ടും അറിയിച്ചു. 2026 വേനൽക്കാലത്തോടെ ഒന്റാരിയോയിലെ വിതരണക്കാരുമായുള്ള പുതിയ കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷ.
