ഹാലിഫാക്സ് : മാരിടൈം പ്രവിശ്യകളായ നോവസ്കോഷ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് (പിഇഐ), ന്യൂബ്രൺസ്‌വിക്ക് എന്നിവിടങ്ങളിൽ ഡീസൽ വിലയിൽ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഇതിൽ ഏറ്റവും വലിയ വർധനയുണ്ടായത് പിഇഐയിലാണ്. ഇവിടെ ഡീസൽ വില 9.8 സെന്റ് വർധിച്ച് ലിറ്ററിന് 184.9 സെന്റായി. നോവസ്കോഷയിൽ ഡീസൽ വില 4.7 സെന്റ് വർധിച്ച് 179.7 സെന്റ് രേഖപ്പെടുത്തി (ഹാലിഫാക്സ് ഏരിയയിൽ). ന്യൂബ്രൺസ്‌വിക്കിൽ 2.6 സെന്റ് വർധിച്ച് ഒരു ലിറ്ററിന്റെ വില 190.3 സെന്റിലെത്തി.

അതേസമയം, ഈ പ്രവിശ്യകളിലെ സാധാരണ പെട്രോളിന്റെ വിലയിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. നോവസ്കോഷയിലും പിഇഐയിലും പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നതായാണ് റിപ്പോർട്ട്. നോവസ്കോഷയിൽ ഇത് ലിറ്ററിന് 145.1 സെന്റാണ്. എന്നാൽ, ന്യൂബ്രൺസ്‌വിക്കിൽ പെട്രോൾ വില 0.3 സെന്റ് കുറഞ്ഞ് 154.3 സെന്റായി.
