സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ലഭിച്ച നേരിയ ഭൂരിപക്ഷം പുനഃപരിശോധനയിലും ഉറപ്പിച്ച് പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി (പിസി). കഴിഞ്ഞ ഒക്ടോബർ 14-ന് നടന്ന തിരഞ്ഞെടുപ്പിൽ, ടോപ്‌സെയിൽ-പാരഡൈസ് റൈഡിങ്ങിൽ പിസി പാർട്ടിയുടെ സ്ഥാനാർത്ഥി പോൾ ഡിൻ, ലിബറൽ സ്ഥാനാർത്ഥി ഡാൻ ബോബെറ്റിനെ 102 വോട്ടിന് പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ, ലിബറൽ പാർട്ടിയുടെ ആവശ്യപ്രകാരം നടത്തിയ നീതിന്യായ റീകൗണ്ടിൽ, ഡിന്നിന്റെ ഭൂരിപക്ഷം 106 വോട്ടുകളായി വർധിച്ചു. 40 സീറ്റുകളുള്ള നിയമസഭയിൽ 21 സീറ്റുകൾ നേടിയാണ് പിസി പാർട്ടി നേരിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്. ഇതോടെ, 10 വർഷം അധികാരത്തിലിരുന്ന ലിബറൽ പാർട്ടിയെ പുറന്തള്ളി പിസി പാർട്ടി അധികാരം നിലനിർത്തി. എൻഡിപിക്ക് രണ്ട് സീറ്റുകൾ നേടിയപ്പോൾ, രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും പ്രവിശ്യയിൽ വിജയിക്കാനായി.
