Saturday, November 22, 2025

ട്രാൻസ്‌ജെൻഡർ ദിനാചരണം: എംഎൽഎമാർ എഴുന്നേൽക്കാത്തതിൽ മാനിറ്റോബയിൽ വിവാദം

വിനിപെ​ഗ് : ട്രാൻസ്‌ജെൻഡർ ദിനാചരണവുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കിടെ ഭൂരിഭാഗം പ്രോഗ്രസീവ് കൺസർവേറ്റീവ് (പിസി) എംഎൽഎമാരും എഴുന്നേറ്റു നിൽക്കാൻ വിസമ്മതിച്ചതോടെ മാനിറ്റോബ നിയമസഭയിൽ വിവാദം. നടപടി ട്രാൻസ്‌ജെൻഡർ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഭരണകക്ഷിയായ എൻഡിപി വിമർശിച്ചു. അതേസമയം, പ്രസ്താവന രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും, ട്രാൻസ് സമൂഹത്തിന് നഷ്ടപ്പെട്ട ജീവനുകളെ ആദരിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് തങ്ങൾ എഴുന്നേൽക്കാതിരുന്നതെന്ന് പിസി നേതാവ് ഒബ്ബി ഖാൻ വിശദീകരിച്ചു.

ട്രാൻസ്‌ജെൻഡർ എംഎൽഎ ആയ ലോഗൻ ഓക്സൻഹാം വായിച്ച പ്രസ്താവനയിൽ, ട്രാൻസ് ആളുകൾ നേരിടുന്ന ആക്രമണങ്ങളെക്കുറിച്ചും മറ്റ് പ്രവിശ്യകളിലെ (ആൽബർട്ട) അവകാശങ്ങൾ എടുത്തുമാറ്റുന്ന നടപടികളെക്കുറിച്ചും പരാമർശിച്ചിരുന്നു. പിസി എംഎൽഎമാരുടെ ഈ നിലപാട് ഭീരുത്വപരമാണെന്ന് വിശേഷിപ്പിച്ച പ്രീമിയർ വാബ് കിന്യൂ, ഒബ്ബി ഖാൻ വിദ്വേഷിയാണെന്ന് വിമർശിച്ചു. എന്നാൽ, തങ്ങളുടെ നടപടി മാനിറ്റോബ നിവാസികളെ വിഭജിക്കാൻ ശ്രമിക്കുന്ന എൻഡിപിയുടെ രാഷ്ട്രീയ തന്ത്രത്തിനെതിരെയുള്ള പ്രതികരണമായിരുന്നു എന്ന് ഖാൻ തൻ്റെ നിലപാടിൽ ഉറച്ചുനിന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!