ടൊറൻ്റോ : നഗരത്തിലെ ഗാർഡൻ ഡിസ്ട്രിക്റ്റ് മേഖലയിൽ യുവാവിന് കുത്തേറ്റതായി ടൊറൻ്റോ പൊലീസ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഡണ്ടാസ് സ്ട്രീറ്റ് ഈസ്റ്റിലെ ജാർവിസ് സ്ട്രീറ്റിലാണ് യുവാവിന് കുത്തേറ്റത്. സംഭവത്തിൽ പ്രതിയെ തിരയുന്നതായി പൊലീസ് അറിയിച്ചു.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ 20 വയസ്സ് പ്രായമുള്ള ഒരാളെ കുത്തേറ്റ നിലയിൽ കണ്ടെത്തി. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് ടൊറൻ്റോ പൊലീസ് അഭ്യർത്ഥിച്ചു.
