Sunday, March 22, 2026

അണുബാധ സാധ്യത: യുഎസിൽ വാൾഗ്രീൻസ് നേസൽ സ്പ്രേ തിരിച്ചുവിളിച്ചു

ന്യൂയോർക്ക് : അണുബാധ സാധ്യതയെ തുടർന്ന് രാജ്യത്തുടനീളം വിറ്റഴിച്ച നാൽപ്പത്തിനായിരത്തിലധികം നേസൽ സ്പ്രേ യുഎസിൽ തിരിച്ചുവിളിച്ചു. വാൾഗ്രീൻസ് വിതരണം ചെയ്യുന്ന നേസൽ സ്പ്രേയുടെ ബോട്ടിലുകളാണ് തിരിച്ചുവിളിച്ചത്. നേസൽ സ്പ്രേയിൽ സ്യൂഡോമോണസ് ലാക്റ്റിസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) പറയുന്നു. ഈ നേസൽ സ്പ്രേ വാങ്ങിയ ഉപയോക്താക്കൾ ഉടൻ തന്നെ അതിന്‍റെ ഉപയോഗം നിർത്തിവെക്കുകയും വാൾഗ്രീൻസിൽ തിരികെ നൽകുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

സ്യൂഡോമോണസ് ലാക്റ്റിസ് ബാക്ടീരിയ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രത്യേകിച്ച് രോഗ പ്രതിരോധശേഷി കുറഞ്ഞവർക്കും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും ഇത് കൂടുതൽ അപകടകരമാണ്. പനി, തണുപ്പ്, ക്ഷീണം, തലവേദന, പേശിവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ഉൽപന്നം താൽക്കാലികമോ പരിഹരിക്കാവുന്നതോ ആയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!