മൺട്രിയോൾ : കെബെക്കിൽ ശൈത്യകാല ടയറുകളിലേക്ക് മാറുന്നതിനുള്ള സമയപരിധി അതിവേഗം അടുക്കുന്നു. സാധാരണ ടയറുകളിൽ നിന്നും ശൈത്യകാല ടയറുകളിലേക്ക് മാറുന്നതിനുള്ള ഔദ്യോഗിക സമയപരിധി ഡിസംബർ 1 അവസാനിക്കും.

പ്രവിശ്യയുടെ ഹൈവേ സുരക്ഷാ കോഡ് പ്രകാരം, വാടക വാഹനങ്ങൾ ഉൾപ്പെടെ കെബെക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും ഡിസംബർ 1 മുതൽ മാർച്ച് 15 വരെ ശൈത്യകാല ടയറുകൾ നിർബന്ധമാണ്. ഈ നിയമം പാലിക്കാത്ത വാഹനഉടമകളിൽ നിന്നും 200 മുതൽ 300 ഡോളർ വരെ പിഴ ഈടാക്കും. എന്നാൽ, ഓട്ടോ-ഇൻഷുറൻസ് ബോർഡ് (SAAQ) വെബ്‌സൈറ്റായ SAAQclic-ൽ ഒരു അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഏഴ് ദിവസത്തെ ഇളവ് ലഭിക്കും. ശൈത്യകാല ഡ്രൈവിങിനായി രൂപകൽപ്പന ചെയ്ത ഒരു ടയറിൽ അത് സൂചിപ്പിക്കുന്ന അടയാളം ഉണ്ടായിരിക്കണം. പ്രവിശ്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങൾക്കും, വാടക വാഹനങ്ങൾ ഉൾപ്പെടെ, ഈ മാനദണ്ഡം ബാധകമാണ്. എന്നാൽ ട്രെയിലറുകൾ, ഹെവി വാഹനങ്ങൾ, ഫാം മെഷിനറികൾ എന്നിവയ്ക്ക് ഇത് ബാധകമല്ല.
