കാൽഗറി: ആൽബർട്ടയും ഫെഡറൽ സർക്കാരും ഒപ്പിട്ട പൈപ്പ്ലൈൻ ധാരണാപത്രത്തിന്റെ ഭാഗമായി എണ്ണക്കപ്പൽ നിരോധനം മാറ്റാനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി ബ്രിട്ടീഷ് കൊളംബിയയിലെ ഗിറ്റ്ഗാത്ത് ഫസ്റ്റ് നേഷൻ (തദ്ദേശീയ വിഭാഗം). എണ്ണ ചോർന്നാൽ അത് പരിസ്ഥിതിക്ക് കനത്ത നാശമുണ്ടാക്കുമെന്നും, കടൽ വഴിയുള്ള ഉപജീവനത്തെ ബാധിക്കുമെന്നുമാണ് തദ്ദേശീയ വിഭാഗം പരാതി ഉന്നയിച്ചത്.
പൈപ്പ് ലൈൻ വഴി എണ്ണ എത്തിച്ച ശേഷം വലിയ കപ്പലുകളിൽ കയറ്റി അയക്കുമ്പോൾ എണ്ണ ചോർച്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഈ തീരപ്രദേശത്ത് എണ്ണ ചോർന്നാൽ, അത് വേലിയേറ്റം കാരണം വൃത്തിയാക്കാൻ നിലവിൽ ഫലപ്രദമായ മാർഗ്ഗമില്ല. ഗിറ്റ്ഗാത്ത് സമൂഹത്തിലെ 60 ശതമാനത്തിലധികം ആളുകളുടെയും ഉപജീവനമാർഗം കടലിൽ നിന്നാണ്. 50 വർഷത്തിലേറെയായി ഇവിടെ എണ്ണക്കപ്പലുകൾക്ക് നിരോധനമുണ്ടെന്നും അത് നീക്കം ചെയ്യാൻ അനുവദിക്കില്ലെന്നും ഇവർ അറിയിച്ചു. ഗിറ്റ്ഗാത്ത് ഫസ്റ്റ് നേഷനിലെ നേതാക്കൾ ആൽബർട്ടയുടെ തദ്ദേശീയ ബന്ധങ്ങളുടെ ചുമതലയുള്ള മന്ത്രിയുമായിട്ടായിരുന്നു കൂടിക്കാഴ്ച.
