വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ തദ്ദേശീയ അവകാശ നിയമം (DRIPA) റദ്ദാക്കില്ലെന്ന് പ്രവിശ്യാ പ്രീമിയർ ഡേവിഡ് എബി. തദ്ദേശീയ വിഭാഗങ്ങൾക്ക് അനുകൂലമായ ഈ വിധി നിലവിലെ നിയമത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും നിയമം ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുന്നോട്ട് വന്നു. കൂടാതെ, നിയമം റദ്ദാക്കാൻ നിയമസഭ ഉടൻ വിളിച്ചുകൂട്ടണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ, പ്രീമിയർ എബി ഈ ആവശ്യം നിരസിച്ചു. നിയമസഭ അടുത്ത ഫെബ്രുവരിയിൽ ചേരുന്നതുവരെ കാത്തിരിക്കാമെന്നും, അതുവരെ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമങ്ങൾ മാറ്റേണ്ടത് കോടതികളല്ല, മറിച്ച് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം നിയമം ഉടൻ റദ്ദാക്കാൻ സഹകരിക്കാമെന്ന് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി വാഗ്ദാനം ചെയ്തു.

ഈ നിയമം റദ്ദാക്കുന്നത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വ്യവസായികൾ മുന്നറിയിപ്പ് നൽകി. ഈ കോടതി വിധി ബിസിയിലെ പല നിയമങ്ങളിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അവരുടെ അഭിപ്രായം. അതേസമയം, ഈ വിധി തദ്ദേശീയ ജനതയ്ക്ക് അനുകൂലമായ ഒരു പ്രധാന സന്ദേശമാണ് നൽകുന്നതെന്ന് നേതാക്കൾ പ്രസ്താവിച്ചു.
