Tuesday, December 9, 2025

ആർട്ടിക് സൈനിക ഉപഗ്രഹ പദ്ധതി:പങ്കാളിത്ത കരാർ ഒപ്പിട്ട് ഓട്ടവ; 500 കോടി ഡോളർ ബഡ്ജറ്റ്

ഓട്ടവ: കനേഡിയൻ സായുധ സേനയ്ക്ക് ആർട്ടിക് മേഖലയിൽ സൈനിക ഉപഗ്രഹ ആശയവിനിമയം വികസിപ്പിക്കുന്നതിനായി ഓട്ടവ കനേഡിയൻ കമ്പനികളായ ടെലിസാറ്റ്, എംഡിഎ സ്‌പേസ്എന്നിവയുമായി പുതിയ പങ്കാളിത്ത കരാറിൽ ഒപ്പിട്ടു. എൻഹാൻസ്ഡ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൊജക്റ്റ് – പോളാർ എന്നാണ്‌ പദ്ധതിയുടെ പേര്. നിലവിൽ ആർട്ടിക് മേഖലയിൽ കനേഡിയൻ സൈന്യത്തിന് പരിമിതമായ വാണിജ്യ ഉപഗ്രഹ സംവിധാനങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. സൈനിക ആവശ്യങ്ങൾക്കായി പ്രത്യേക സംവിധാനങ്ങൾ ഇല്ലാത്തത് വലിയ പോരായ്മയായ സാഹചര്യത്തിലാണ്‌ തന്ത്രപരമായ പുതിയ കരാർ നിലവിൽ വരുന്നത്‌. സൈനിക മേൽനോട്ട, ആശയവിനിമയ സംവിധാനങ്ങൾ ധുനികവൽക്കരിക്കുന്നതിലൂടെ രാജ്യാന്തര ഭീഷണികൾ നേരത്തെ കണ്ടെത്താനും നിർണ്ണായക വിവരങ്ങൾ സുപ്രധാന തീരുമാനങ്ങളെടുക്കുന്നവരിലേക്ക്‌ എത്തിക്കാനും ഈ പദ്ധതി സഹായിക്കും. 10 കോടി ഡോളറിലധികം മൂല്യമുള്ള പദ്ധതികൾ കൈകാര്യം ചെയ്യുന്നതിനായി ഓട്ടവ രൂപീകരിച്ച ഡിഫൻസ് ഇൻവെസ്റ്റ്‌മെന്റ് ഏജൻസികൈകാര്യം ചെയ്യുന്ന ആദ്യ പ്രധാന സൈനിക സംഭരണങ്ങളിൽ ഒന്നാണിത്.
എൻജിനിയറിംഗ്‌, ഓപ്ഷൻസ് അനാലിസിസ് എന്നിവയ്ക്കായി 29.2 ലക്ഷം ഡോളർ കരാർ ഈ കമ്പനികൾക്ക് ലഭിച്ചു.

വടക്കേ അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡ് (NORAD) ആധുനികവൽക്കരണത്തിനായി ഓട്ടവ തയ്യാറാക്കിയ 3,860 കോടി ഡോളർ വകയിരുത്തുന്ന പദ്ധതിയുടെ ഭാഗമാണ് ESCP-P. 2037-ഓടെ പദ്ധതി നിലവിൽ വരുമെന്നാണ് നിലവിലെ ഷെഡ്യൂൾ വ്യക്തമാക്കുന്നത്‌. സാമ്പത്തിക കാരണങ്ങളാലും പദ്ധതി വ്യാപ്തി പുനർമൂല്യനിർണ്ണയം ചെയ്യേണ്ടിവന്നതുമുൾപ്പെടെയുള്ള കാരണങ്ങളാലാണ്‌ ഏറെക്കാലമായി വൈകിയത്‌. കനേഡിയൻ സേനയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതിനൊപ്പം കനേഡിയൻ സമ്പദ്‌ വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നതാണെന്നും പ്രതിരോധ സംഭരണ വകുപ്പ്‌ സ്റ്റേറ്റ് സെക്രട്ടറി എം.പി സ്റ്റീഫൻ ഫുർ പറഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!