കീവ്: യുദ്ധം അവസാനിപ്പിക്കാനായി യുക്രെയ്‌ന്റെ ഒരു കഷ്ണം ഭൂമി പോലും റഷ്യക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് പ്രസിഡന്റ് വ്്‌ളാദിമിര്‍ സെലന്‍സ്‌കി. യുക്രേനിയന്‍ നിയമപ്രകാരമോ അന്താരാഷ്ട്ര നിയമപ്രകാരമോ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കാന്‍ തനിക്ക് അവകാശമില്ല എന്ന് പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി ആവര്‍ത്തിച്ചു. പുതുക്കിയ സമാധാന പദ്ധതി യുക്രെയ്ന്‍ ഉടന്‍ വൈറ്റ് ഹൗസിന് സമര്‍പ്പിക്കും.
യുഎസുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് യുക്രെയ്ന്‍ സമാധാന പദ്ധതി പുതുക്കിയത്. പുതുക്കിയ സമാധാന നിര്‍ദ്ദേശം ചൊവ്വാഴ്ച തന്നെ അമേരിക്കയ്ക്ക് അയച്ചേക്കുമെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. റഷ്യ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും, എന്നാല്‍ തങ്ങള്‍ ഒന്നും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

യുഎസിന്റെ ആദ്യത്തെ 28ഇന സമാധാന പദ്ധതി റഷ്യക്ക് അനുകൂലമാണെന്ന് ആരോപിച്ച് കീവും യൂറോപ്യന്‍ നേതാക്കളും തള്ളിക്കളഞ്ഞിരുന്നു. ഇത് ഇപ്പോള്‍ 20 പദ്ധതിയായി പരിഷ്‌കരിച്ചിരിക്കുന്നത്. യുഎസിന്റെ മധ്യസ്ഥതയിലുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ വഴങ്ങണമെന്ന വൈറ്റ് ഹൗസ് സമ്മര്‍ദ്ദത്തിനിടെയാണ് യപക്രെ്‌നിന്റെ ഈ നീക്കം.
തിങ്കളാഴ്ച ലണ്ടനിലെ ഡൗണിങ് സ്ട്രീറ്റില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ സെലെന്‍സ്‌കി, യുകെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് എന്നിവര്‍ പങ്കെടുത്തിരുന്നു.
