ന്യൂഡൽഹി: ഇൻഡിഗോ സി.ഇ.ഒയെ ആവശ്യമെങ്കിൽ പുറത്താക്കാൻ നിർദേശിക്കുമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. താൻ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും റാം മനോഹർ നായിഡു പറഞ്ഞു. ”കഴിഞ്ഞ ഏഴു ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫിസിൽ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തുകയായിരുന്നു. എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു’’ – എന്നും റാം മനോഹർ നായിഡു പറഞ്ഞു. ഇൻഡിഗോ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ കൂടിയാലോചനകളോടെയാണ് ജോലിസമയ ചട്ടം നടപ്പിലാക്കിയത്. പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന് സംശയിക്കുന്നുണ്ട്. ഡി.ജി.സിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും റാം മനോഹർ നായിഡു പറഞ്ഞു.

ഇൻഡിഗോ പൈലറ്റുമാരുടെ എണ്ണം മാർച്ചിനു ശേഷം മൂന്ന് ശതമാനം കുറഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എയർ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. പുതുക്കിയ ഷെഡ്യൂൾ ഇൻഡിഗോ ഇന്ന് സമർപ്പിക്കും. എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ പ്രതിനിധികൾ പാർലമെൻററി കമ്മിറ്റിക്ക് മുൻപാകെ ഹാജരാകും. ഡ്യൂട്ടി സമയ ലംഘനങ്ങൾ, ജോലി സമ്മർദം തുടങ്ങിയ ആശങ്കകൾ പാർലമെന്ററി കമ്മിറ്റിയെ അറിയിക്കും.
