വിന്നിപെഗ്: രണ്ട് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ലോറൻസ് ഫിലിപ്പ് റിച്ചാർഡ്സി (54) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് ആദ്യത്തെ പീഡനശ്രമം നടന്നതായി ആരോപിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച, പ്രതിയുമായി പരിചയമുള്ള ഒരു യുവാവ് ഉൾപ്പെടെ രണ്ട് പേർ പ്രതിയുടെ വീട്ടിലെത്തി മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു. ഒരു യുവാവ് അവിടെ നിന്ന് പോയെങ്കിലും മറ്റേയാൾ വീട്ടിൽ തങ്ങുകയും ലൈംഗികമായും ആക്രമിക്കപ്പെടുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

കാണാതായ യുവാവിനെ തേടി പൊലീസ് ഉദ്യോഗസ്ഥർ വിന്നിപെഗിന്റെ മധ്യഭാഗത്തുള്ള വീട്ടിലെത്തി. കാണാതായ യുവാവ് പ്രതിയോടൊപ്പം വീടിനകത്ത് ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് സെക്സ് ക്രൈംസ് യൂണിറ്റിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒക്ടോബറിൽ നടന്ന മറ്റൊരു പീഡനശ്രമത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആയുധം ഉപയോഗിച്ചുള്ള ലൈംഗിക പീഡനം, ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കൽ, ശ്വാസം മുട്ടിച്ച് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കേസ് എടുത്തത്.
പ്രതി നിലവിൽ കസ്റ്റഡിയിലാണ്. ഇയാൾക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
