Friday, December 12, 2025

OINP ഡ്രോ: 1,231 പേർക്ക് ഇൻവിറ്റേഷൻ നൽകി ഒൻ്റാരിയോ

ടൊറൻ്റോ : ഒൻ്റാരിയോ ഇമിഗ്രൻ്റ് നോമിനി പ്രോഗ്രാം (OINP) വഴി ഡിസംബർ 11-ന് നടന്ന നറുക്കെടുപ്പിൽ 1,231 പേർക്ക് ഇൻവിറ്റേഷൻ നൽകി. പ്രവിശ്യയുടെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ പരിഗണിച്ച് പത്ത് നറുക്കെടുപ്പുകളാണ് ഇന്നലെ നടന്നത്. ഈസ്റ്റേൺ ഒൻ്റാരിയോ, നോർത്തേൺ ഒൻ്റാരിയോ, സൗത്ത് വെസ്റ്റേൺ ഒൻ്റാരിയോ, സെൻട്രൽ ഒൻ്റാരിയോ എന്നീ മേഖലകളെ കേന്ദ്രീകരിച്ചുള്ള ഈ നറുക്കെടുപ്പുകൾ പ്രവിശ്യയിലെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടത്തിയത്.

ഫോറിൻ വർക്കർ (Foreign Worker), ഇന്‍റർനാഷണൽ സ്റ്റുഡൻ്റ് (International Student), ഇൻ-ഡിമാൻഡ് സ്കിൽസ് (In-Demand Skills) എന്നീ മൂന്ന് സ്ട്രീമുകളിലായാണ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിൽ പരിഗണിച്ച ഉദ്യോഗാർത്ഥികൾ, ഏത് എംപ്ലോയർ ജോബ് ഓഫർ സ്ട്രീമിലാണോ ഇൻവിറ്റേഷൻ ലഭിച്ചത്, ആ സ്ട്രീമിന്‍റെ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷ സമർപ്പിക്കണം. തൊഴിലുടമകൾ അവരുടെ എംപ്ലോയ്‌മെന്റ് പൊസിഷൻ അപേക്ഷ 2026 ജനുവരി 6-ന് മുമ്പായി സമർപ്പിക്കണം. ഉദ്യോഗാർത്ഥികൾ 2026 ജനുവരി 9-ന് അർദ്ധരാത്രിക്ക് മുമ്പ് ഒഐഎൻപി ഇ-ഫയലിംഗ് പോർട്ടൽ വഴി തങ്ങളുടെ അപേക്ഷഫീസും അടയ്ക്കണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!